Connect with us

HEALTH

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരും

Published

on

തിരുവന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ നിയന്ത്രണം ശക്തമാക്കാനും ഇന്നുചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ആറ് മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 10 ശതമാനത്തിൽ താഴെയായി കുറഞ്ഞെങ്കിലും ജാഗ്രത തുടരണം. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചാൽ വീണ്ടും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

.

Continue Reading