Connect with us

Crime

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Published

on

കൊല്ലം :ശാസ്താംകോട്ടയില്‍ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് വിംഗിലായിരുന്നു ജോലി നോക്കിയിരുന്നത്.

കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത കാര്യം ഗതാഗതമന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. വിസ്മയയുടെ മരണത്തിന് പിന്നാലെ, മോട്ടോര്‍ വാഹന വകുപ്പിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കിരണ്‍കുമാറിനെ അന്വേഷണ വിധേയമായിസര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

കേസിന്റെ പുരോഗതി അനുസരിച്ചായിരിക്കും കിരണ്‍കുമാറിനെ സര്‍വീസില്‍ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. അതിനിടെ വിസ്മയയുടെ മരണത്തിന്റെ അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി.

Continue Reading