Crime
മുന്‍ വനംമന്ത്രിയുടെ ഓഫീസില്‍നിന്ന് മരംമുറി കേസിലെ പ്രതിയെ ഫോണില്‍വിളിച്ച രേഖകള്‍ പുറത്ത്

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറി കേസിലെ പ്രതി റോജി അഗസ്റ്റിനെ മുൻ വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ ഓഫീസിൽനിന്ന് ഫോണിൽ വിളിച്ചതിന്റെ രേഖകൾ പുറത്തായി. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി. ശ്രീകുമാറാണ് ഫെബ്രുവരി മൂന്നാം തീയതി റോജിയെ ഫോണിൽ വിളിച്ചത്. ഇതിനുശേഷം ഫെബ്രുവരി 17-നും 25-നും ഇദ്ദേഹം റോജിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.
ഫെബ്രുവരി രണ്ടാം തീയതിയാണ് വിവാദമായ മരംമുറി ഉത്തരവ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. ഇതിനു പിറ്റേ ദിവസമാണ് റോജി അഗസ്റ്റിനും ശ്രീകുമാറും ഫോണിൽ സംസാരിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നാം തീയതി മുട്ടിൽ ഭാഗത്ത് മരംമുറി നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. വിവാദ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ ഈ തടികൾ കൊണ്ടുപോകാൻ പ്രതികൾക്ക് തടസം നേരിട്ടി തിനെ തുടർനാണ് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.