Connect with us

HEALTH

ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച രണ്ടു പേര്‍ മരിച്ചു. കൊവിഡ് മൂന്നാം തരംഗം ഉടനെ അലയടിക്കുമെന്ന മുന്നറിയിപ്പിനിടെ ആശങ്ക

Published

on

ഭോപ്പാല്‍: മധ്യപ്രദേശില്‍ എഴുപേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. വകഭേദം ബാധിച്ച രണ്ടു പേര്‍ മരിച്ചു. കൊവിഡ് മൂന്നാം തരംഗം ഉടനെ അലയടിക്കുമെന്ന വിദ്ഗദരുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

മരിച്ച രണ്ട് പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആദ്യ ഡോസോ രണ്ടു ഡോസുമോ സ്വീകരിച്ച മൂന്നു രോഗികള്‍ രോഗമുക്തി നേടുകയോ ഗുരുതര പ്രശ്നങ്ങളില്ലാതെയോ ഹോം ഐസൊലേഷനില്‍ കഴിയുകയോ ചെയ്യുന്നുണ്ട്. ഡെല്‍റ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്‌സിനിലൂടെ സാധിക്കുമെന്ന് ഇതിലൂടെ സാക്ഷ്യപ്പെടുത്തുന്നു. 22 വയസ്സുള്ള സ്ത്രീയും രണ്ടുവയസ്സുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

രോഗം സ്ഥിരീകരിച്ച ഏഴുപേരില്‍ മൂന്നുപേര്‍ ഭോപ്പാലില്‍നിന്നും രണ്ടുപേര്‍ ഉജ്ജയിനില്‍നിന്നുമാണ്. റായിസെന്‍, അശോക് നഗര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴുപേര്‍ക്കും കഴിഞ്ഞമാസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിക്കുന്നത് ജൂണിലാണ്

Continue Reading