Crime
സ്വർണക്കവർച്ച ആസൂത്രണ കേസിൽ കൊടുവള്ളി സ്വദേശി ഇജാസ് അറസ്റ്റിൽ

കോഴക്കോട്: സ്വർണക്കവർച്ച ആസൂത്രണ കേസിൽ കൊടുവള്ളി സ്വദേശി ഇജാസ് (26)അറസ്റ്റിൽ. കേസിൽ പ്രധാനിയെന്ന് പോലീസ് കരുതുന്ന സൂഫിയാന്റെ സഹോദരനാണ് ഇജാസ്. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നൽകിയത് ഇജാസാണെന്നാണ് പോലീസിന് ലഭിച്ച വിവരം
സംഭവം നടന്ന ദിവസം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് മറ്റൊരാളെ കൊണ്ടുവരുന്നതിനാണെന്നാണ് ഇജാസ് പോലീസിനോട് പറഞ്ഞത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.