Connect with us

Crime

സ്വര്‍ണക്കടത്തില്‍ കൊടി സുനിക്കും പങ്കുണ്ടെന്ന് സൂചന

Published

on

കോഴിക്കോട് :കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് തെരയുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ഇയാള്‍ ജയിലിലിരുന്ന് കള്ളക്കടത്തിനും സ്വര്‍ണ അപഹരണത്തിനും ചുക്കാന്‍ പിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.കൊടി സുനിയുടെ സംഘം ഇയാള്‍ക്ക് സംരക്ഷണം കൊടുത്തെന്നും വിവരമുണ്ട്.

അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്തിലേക്ക് എത്തിയത് കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്താണ്. അതിന് ശേഷമാണ് വിദേശത്ത് നിന്ന് സ്വര്‍ണം എത്തിക്കാന്‍ തുടങ്ങിയത്. ഇത്തരം സംഘങ്ങള്‍ക്ക് പൊട്ടിക്കല്‍ സംഘങ്ങള്‍ എന്നാണ് വിളിപ്പേരെന്നും വിവരം. അര്‍ജുന്‍ ആയങ്കി സ്വര്‍ണം വാങ്ങാന്‍ നല്‍കിയ പണത്തില്‍ കൊടി സുനിക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍, എസ്‌കോര്‍ട്ട് സംഘങ്ങള്‍, തട്ടിയെടുക്കുന്ന സംഘങ്ങള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സംഘങ്ങളാണ് ഈ രംഗത്തുള്ളത്.

Continue Reading