കോഴിക്കോട് രാമനാട്ടുകരയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശി ശ്യാം വി ശശി, അമ്പായത്തോട് പാൽച്ചുരം സ്വദേശി ജോർജ് പി ആൻ്റണിഎന്നിവരാണ് മരിച്ചത്. വയനാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം