Crime
പുൽവാമയിൽ ഭീകരാക്രമണത്തിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും വെടിവെച്ചു കൊന്നു

പുൽവാമ:ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾക്കും ഗുരുതരമായി പരിക്കേറ്റു. ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി. അതേസമയം ഇന്നലെ ജമ്മു വ്യോമകേന്ദ്രത്തിൽ നടന്ന സ്‌ഫോടനം ഭീകരാക്രമണമെന്ന് ജമ്മു കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് സ്ഥിരീകരിച്ചു.
ജമ്മുവിലെ കൂടുതൽ സ്ഥലങ്ങളിൽ ഭീകരർ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും ദിൽബാഗ് സിങ്ങ് വ്യക്തമാക്കി. ആറു കിലോ സ്ഫോടക വസ്തുക്കൾ ജമ്മു പൊലീസ് കണ്ടെടുത്തതായാണ് വിവരം.
വ്യോമസേനയുടെ ജമ്മുവിലെ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചയോടെയായിരുന്നു ഇരട്ട സ്‌ഫോടനം നടന്നത്. ലോ ഫ്‌ലൈയിങ് ഡ്രോണുകൾ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. രാജ്യത്തെ ഏതെങ്കിലും പ്രതിരോധ സ്ഥാപനങ്ങൾക്കെതിരായ ആദ്യത്തെ ഡ്രോൺ ആക്രമണമാണിത്.