Education
പരീക്ഷയാണോ കുട്ടികളുടെ ജീവൻ ആണോ വലുതെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിദ്യാർഥികൾ പേടിച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്. പരീക്ഷ നിർത്തി വെയ്ക്കണമെന്ന് ആവശ്യം സർക്കാർ അംഗീകരിച്ചില്ല. പരീക്ഷയാണോ കുട്ടികളുടെ ജീവൻ ആണോ വലുതെന്ന് സുധാകരൻ ചോദിച്ചു. പരീക്ഷ നടത്തിപ്പിൽ ഏകാധിപത്യ തീരുമാനമാണ് സർക്കാരിന്റേതെന്നും സുധാകരൻ വിമർശിച്ചു.സ്വർണകവർച്ച,ക്വട്ടേഷന്‍ വിഷയങ്ങളിലും സിപിഎമ്മിനെതിരെ സുധാകരൻ രൂക്ഷ വിമർശനം ഉയർത്തി. ഇതൊക്കെ കണ്ണൂരിൽ കുറേകാലമായി നടക്കുന്നതാണ്. കൊടിസുനിക്കും കിര്‍മാണി മനോജിനും എതിരെ നടപടിയെടുക്കാൻ സിപിഎമ്മിന് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. പിണറായിയും കോടിയേരിയും തന്നെയാണ് ഇവരുടെ റോൾ മോഡൽ എന്നും അദ്ദേഹം വിമർശിച്ചു.