Crime
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഡി വൈ എഫ് ഐ മുൻ നേതാവ് സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഡി വൈ എഫ് ഐ മുൻ മേഖല ഭാരവാഹി സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ രാവിലെ 11 മണിയ്‌ക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയതെങ്കിലും സജേഷ്9.30 ന് തന്നെ എത്തുകയായിരുന്നു. ചെമ്പിലോട് ഡി വൈ എഫ് ഐ മുൻ മേഖല സെക്രട്ടറിയായ സജേഷ് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്
അർജുൻ ഉപയോഗിച്ച കാർ സജേഷിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്‌തത്. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെയും ഇടനിലനിരക്കാൻ മുഹമ്മദ് ഷെഫീഖിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും. സ്വർണകടത്തിൽ സജേഷിന്‍റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും.