Crime
കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പ്രധാനി സൂഫിയാന്‍ കീഴടങ്ങി .

കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പ്രധാനി കൊടുവള്ളി സ്വദേശി സൂഫിയാന്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി . രാമനാട്ടുകര വാഹനാപകടക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രധാന പ്രതികളിലൊരാളാണ് സൂഫിയാന്‍.
രാമനാട്ടുകരയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് സൂഫിയാന്‍ എത്തിയിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് കൊടുവള്ളി കേന്ദ്രമായിട്ടുള്ള സംഘത്തെ ഏകോപിപ്പിച്ചിരുന്നത് സൂഫിയാന്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്ത സൂഫിയാനെ കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.