Crime
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി

തിരുവനന്തപുരം : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. ഇതേ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ടി.പി. കേസ് പ്രതികളാണെന്ന് സംശയിക്കുന്നതായും ജയിലിൽ വെച്ച് ഈ പ്രതികൾ പല അസാൻ മാർഗിക പ്രവർത്തനങ്ങളും നടത്തുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.