Connect with us

Crime

ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്തി. ഞെട്ടിത്തരിച്ച് രേഷ്മയും

Published

on


കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ രേഷ്മയുടെ ഫേസ്ബുക്ക് കാമുകന്‍ അനന്തുവായി ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പോലീസ് കണ്ടെത്തി. ഇതോടെ ദിവസങ്ങളായി തുടരുന്ന കേസന്വേഷണത്തിന് തുമ്പുണ്ടായി

ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും ചേര്‍ന്നാണ് രേഷ്മയെ കബളിപ്പിച്ചത്. ഇതിനായി അനന്തു എന്ന പേരില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇവര്‍ ഉണ്ടാക്കുകയും രേഷ്മയോട് ചാറ്റ് ചെയ്യുകയുമായിരുന്നു. ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നില്ല.

കാമുകന്റെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് രേഷ്മ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കാമുകനായി നടിച്ച് രേഷ്മയെ പറ്റിക്കുകയായിരുന്നു ഗ്രീഷ്മയും ആര്യയും. രേഷ്മ ഗര്‍ഭിണിയാണെന്ന് മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞത് യുവതികളാണെന്നാണ് പോലീസ് കണ്ടെത്തല്‍.

രേഷ്മയെ ഇത്തരത്തില്‍ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഗ്രീഷ്മയുടെ സുഹൃത്ത് വിവരങ്ങള്‍ പോലീസിന് കൈമാറി. ഇയാളുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും.


രേഷ്മ അറസ്റ്റിലായതിന് പിന്നാലെ പോലീസ് ഗ്രീഷ്മയെയും ആര്യയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇതോടെ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് കൊണ്ട് നഷ്ടപ്പെട്ടത് പിഞ്ച് കുഞ്ഞിന്റെ ഉൾപെടെ മൂന്ന് ജീവനുകളാണ്.

Continue Reading