Education
എസ്.എസ്.എൽ.സി. പരീക്ഷയിൽ 99. 47 ശതമാനം വിജയം

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 99. 47 ശതമാനം വിജയം. റെക്കോഡ് വിജയശതമാനമാണ് ഇത്തവണത്തേത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പേർ 4,19,651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വർഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വർധനയാണ് ഇത്തവണത്തെ വിജയശതമാനത്തിൽ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ- 1,21,318.
//keralapareekshabhavan.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.result.kerala.gov.in
//resultskerala.nic.in
www.sietkerala.gov.in
examresults.kerala.gov.in-എന്നീ വെബ് സൈറ്റുകൾ വഴി എസ്.എസ്.എൽ.സി. പരീക്ഷാഫലം പരിശോധിക്കാം.
എസ്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം //sslchiexam.kerala.gov.inലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം http:/thslchiexam.kerala.gov.inലും ടി.എച്ച്.എസ്.എൽ.സി. ഫലം //thslcexam.kerala.gov.inലും എ.എച്ച്.എസ്.എൽ.സി. ഫലം //ahslcexam.kerala.gov.inലും ലഭ്യമാകും.