Connect with us

KERALA

കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് കരുവന്നൂരിലേതെന്ന് ഷാഫി പറമ്പില്‍

Published

on

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് കരുവന്നൂരിലേതെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നെറ്റ്ഫ്‌ളിക്‌സിലെ ഇപ്പോഴത്തെ പരമ്പരകളെല്ലാം ബാങ്ക് റോബറിയേയും കുറ്റകൃത്യങ്ങളെക്കുറിച്ചുമാണ്. അത്തരം പരമ്പരകളെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് സി.പി.ഐ.എം. ബാങ്കിനെ മറയാക്കി വലിയ തോതില്‍ തട്ടിപ്പ് നടത്തിയത്,’ ഷാഫി പറഞ്ഞു.

സി.പി.ഐ.എം. നേതാക്കള്‍ ബിനാമി പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തി. സി.പി.ഐ.എം. നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ബാങ്ക് കൊള്ളയ്ക്ക് സഹകരണവകുപ്പും കൂട്ടുനിന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ഇല്ലാത്ത ലോണിന്റെ പേരില്‍ പരാതി നല്‍കിയിട്ടും മൂന്ന് വര്‍ഷമായി എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

Continue Reading