KERALA
മരം മുറി വിവാദം:പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: വയനാട്ടിലെ മരംമുറി വിവാദത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന ആവശ്യം നിരസിച്ചതിന് പിന്നാലെ പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ജുഡീഷൽ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചത്.
പിന്നീട് മറുപടി പറഞ്ഞ വനംമന്ത്രി എ.കെ.ശശീന്ദ്രൻ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഈ ഘട്ടത്തിൽ ജുഡീഷൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞു. പിന്നാലെയാണ് സഭ ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചത്.
സർക്കാർ ഒത്താശയോടെ നടന്ന തട്ടിപ്പാണിതെന്നും കേസിൽ ചില ആദിവാസികളെയും തൊഴിലാളികളെയും പ്രതിചേർത്ത് ഉന്നതരെ രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും സതീശൻ കുറ്റപ്പെടുത്തി