KERALA
വിവാഹബന്ധം വേർപിരിയാൻ മുകേഷിന് വക്കീൽ നോട്ടീസ് അയച്ചെന്ന് മേതിൽ ദേവിക

പാലക്കാട്: വിവാഹബന്ധം വേർപിരിയാൻ മുകേഷിന് വക്കീൽ നോട്ടീസ് അയച്ചെന്ന് മേതിൽ ദേവിക മാധ്യമങ്ങളോട് പറഞ്ഞു. പിരിയുന്നത് പരസ്‌പര ധാരണ പ്രകാരമാണ്. ഇപ്പോൾ പ്രചരിക്കുന്ന കഥകളിലൊന്നും സത്യമില്ലെന്നും മേതിൽ ദേവിക പറഞ്ഞു.
മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്. നാൽപത് വർഷത്തിലധികമായി അഭിനയ രംഗത്തുളള മുകേഷേട്ടനെ അപമാനിക്കാൻ താനാഗ്രഹിക്കുന്നില്ല. വിവാഹമോചനം എന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നും മേതിൽ ദേവിക പറഞ്ഞു. മുകേഷുമായി സൗഹാർദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നതെന്നും മേതിൽ ദേവിക കൂട്ടിച്ചേർത്തു.