Connect with us

Crime

പുരാനയിൽ കൊല്ലപ്പെട്ട ഒൻപതുകാരിയുടെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു

Published

on

ന്യൂഡൽഹി: പുരാന നങ്കലിൽ കൊല്ലപ്പെട്ട ഒൻപതുകാരിയുടെ വീട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. നീതി കിട്ടുംവരെ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് അദ്ദേഹം കുട്ടിയുടെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബലമായി ദഹിപ്പിച്ചുവെന്നാണ്  ആരോപണം.

”ഞാൻ പെൺകുട്ടിയുടെ കുടുംബത്തോട് സംസാരിച്ചു. അവർക്ക് നീതി വേണം. തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും, സഹായിക്കണമെന്നും അവർ പറയുന്നു. ഞങ്ങൾ അത് ചെയ്യും. അവർക്ക് നീതി ലഭിക്കുന്നതുവരെ അവരോടൊപ്പം ഉണ്ടാകുമെന്ന് ഞാൻ ഉറപ്പുനൽകി.’- രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.’

ഓഗസ്റ്റ് ഒന്നിനാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. ശ്മശാനത്തിലെ കൂളറിൽ വെള്ളമെടുക്കാൻ പോയ പെൺകുട്ടിയെ പിന്നെ മരിച്ച നിലയിലാണ് കണ്ടത്. കേസിൽ പൂജാരി ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading