Crime
വിസ്‌മയയുടെ മരണത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയയുടെ മരണത്തിൽ പ്രതിയായ ഭർത്താവും മോട്ടോർ വാഹന വകുപ്പിൽ അസിസ്‌റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്‌ടറുമായ കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് വിവരം അറിയിച്ചത്.കിരണിന് പെൻഷൻ പോലും നൽകില്ലെന്നും മന്ത്രി അറിയിച്ചു.