KERALA
NUREGS (UTUC ) കൊല്ലം ഹെഡ് പോസ്റ്റാഫീസ് ഉപരോധിച്ചു

കൊല്ലം . തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് കോവിഡ് സഹായമായി 5000 രൂപ നൽകണമെന്നും എല്ലാ തൊഴിലാളികൾക്കും കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ച് ജോലി നൽകണമെന്നും വർഷത്തിൽ 200 തൊഴിൽ ദിനങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ദേശീയ ഗ്രാമീണ നാഗരീക തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (NUREGS – UTUC ) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 5 ന് രാവിലെ 9 മണി മുതൽ കൊല്ലം ഹെഡ് പോസ്റ്റാഫീസ് ഉപരോധം നടത്തി . സമരം RSP സംസ്ഥാന സെക്രട്ടറിയും മുൻ എം’ എൽ എ യുമായ എ എ അസീസ് ഉദ്ഘാടനം ചെയ്തു . യൂണിയൻ ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ സ്വാഗതം പറഞ്ഞു . യൂണിയൻ ആക്ടിംഗ് പ്രസിഡണ്ട് പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി . കെ.എസ് വേണുഗോപാൽ അഡ്വ . ടി സി . വിജയൻ ചവറ സുനിൽ സ്വർണ്ണമ്മ എം.എസ് ബിജു സോഫിയ സലാം . അഡ്വ രത്നകുമാർ മഞ്ഞപ്പാറ സലീം അശോകൻ നൗഷാദ് പ്രമീള ഉളിയക്കോവിൽ ചവറ ജയലക്ഷ്മി ഷിനു നസീമ ശാലിനി മാലയിൽ സുനിൽ കൊട്ടാരക്കര തുടങ്ങിയവർ പങ്കെടുത്തു .
രാവിലെ 9 മണി മുതൽ നടന്ന ഉപരോധ സമരത്തിൽ ജില്ലയിലെ 11 മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകർ പങ്കെടുത്തു . കൊല്ലം പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
Fourth eye ന്യൂസ് കൊല്ലം