Crime
മാനസ യെ വെടിവെച്ച തോക്ക് നൽകിയ ബിഹാറി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ നാറാത്തെ ബി.ഡി.എസ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കൈമാറിയയാളെ പിടികൂടി. ബിഹാർ സ്വദേശി സോനു കുമാർ മോദി (21) ആണ് അറസ്റ്റിലായത് . ബിഹാറിൽ നിന്ന് അതിസാഹസികമായാണ് കേരള പോലീസ് ഇയാളെ പിടികൂടിയത്. ബിഹാറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കോതമംഗലത്തേക്ക് കൊണ്ട് വരാൻ കേരള പോലീസ് നടപടി ആരംഭിച്ചു.
കോതമംഗലം എസ്ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയത് അതി സാഹസികമായാണ്.. രഖിൽ ബിഹാറിൽ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് ഇയാളുടെ ചില സുഹൃത്തുക്കളുടെ മൊഴിയിൽ നിന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പോലീസ് ബിഹാറിലെത്തി സോനുവിനെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ കേരള പോലീസ് സംഘത്തിന് നേരെ പ്രതിയുടെ കൂട്ടാളികൾ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ബിഹാർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.