Crime
വിദേശത്തേക്ക് പണം കടത്താൻ മുഖ്യമന്ത്രി യു എ ഇ കോൺസുലേറ്റിനെ ഉപയോഗിച്ചെന്ന് മൊഴി

കൊച്ചി : ഡോളർ കടത്ത് കേസിൽ സരിത്തിന് കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടിസ് പുറത്ത്. വിദേശത്തേക്ക് പണം കടത്താൻ മുഖ്യമന്ത്രി യു എ ഇ കോൺസുലേറ്റിനെ ഉപയോഗിച്ചെന്ന് മൊഴി.കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്‍റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്.
ഡോളർ കടത്തുകേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപായി പ്രതികൾക്ക് കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് കണ്ടെത്തലുകൾ ഒന്നൊന്നായി വിവരിക്കുന്നത്
സെക്രട്ടേറിയറ്റിൽ നിന്നും ഒരു പൊതി കൈപ്പറ്റാൻ സ്വപ്‍ന സുരേഷ് നിർദേശിച്ചു. സ്വപ്നയുടെ നിർദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിൻ അറ്റാഷേയെ ഏൽപ്പിച്ചു. അദ്ദേഹമാണ് കോൺസൽ ജനറലിന്‍റെ നിർദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറൻ യു എ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്‍റെ മൊഴിയിലുണ്ട്. ഇക്കാര്യത്തിൽ സമാനമായ രീതിയിൽ സ്വപ്ന നൽകിയ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു.