Connect with us

Crime

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി

Published

on

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് പേർ ചേർന്നാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന.
അടുത്തിടെ അഷറഫ് എന്ന യുവാവിനെയും കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടിൽ കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയിരുന്നു. ഇയാളെ പരിക്കുകളോടെ പിന്നീട് കുന്ദമംഗലത്ത് നിന്ന് കണ്ടെത്തിയിരുന്നു.സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകൽ

Continue Reading