Life
ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക്25 രൂപ കൂട്ടി

ന്യൂഡല്‍ഹി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടര്‍ വില 866 രൂപ 50 പൈസയായി. വാണിജ്യ സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. നാലു രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില 1619 രൂപയായി.കഴിഞ്ഞമാസം ആദ്യവും ഗാര്‍ഹിക സിലിണ്ടര്‍ വില 25 രൂപ 50 പൈസ വര്‍ധിപ്പിച്ചിരുന്നു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞമാസം കൂട്ടിയത്. ഇതിന് മുമ്പ് ഫെബ്രുവരിയില്‍ മൂന്നു തവണയായി 100 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. മാര്‍ച്ചിലും 25 രൂപ വര്‍ധിപ്പിച്ചു.