Crime
അഫ്ഗാനിസ്ഥാനിലെ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ മോചിപ്പിച്ചു. കൂട്ടത്തിൽ മലയാളിയായ നിമിഷ ഫാത്തിമയും

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ മോചിപ്പിച്ചതായി റിപ്പോർട്ട്. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഐഎസ്, അൽഖായിദ തീവ്രവാദികളാണ് പുറത്തിറങ്ങിയവരിൽ ഭൂരിഭാഗവും. ഈ കൂട്ടത്തിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്നാണ് ഇന്റലിജൻസിന് വിവരം ലഭിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലായി ജയിലിലടക്കപ്പെട്ട ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിതരായവരിൽ ഉള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പോയത്. ഇവർ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജൻസ് കരുതുന്നത്. അതിനാൽ തന്നെ കനത്ത ജാഗ്രതയാണ് അതിർത്തികളിലും തുറമുഖങ്ങളിലും.