HEALTH
രാജ്യത്ത് കോവി ഡ് കുറയുന്നു

ഡൽഹി: രാജ്യത്ത് കോവി ഡ് കുറയുന്നു . ഇന്ന് രോഗമുക്തി നേടിയത് 39,486 പേരാണ്. ആകെ രോഗം സ്ഥിരീകരിച്ചവർ 3.24 കോടിയാണ്. രോഗമുക്തി നേടിയവർ 3.17 കോടിയും. രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം മാർച്ചിന് ശേഷം ഏറ്റവും വലിയ രോഗമുക്തി നിരക്ക് ഇന്നാണ്. നിലവിൽ ചികിത്സയിലുളളത് 3,19,551 പേരാണ്.
രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണ്. 13,383 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 90 പേർ മരണമടഞ്ഞു. ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിൽ തുടരുകയാണ്. 15.63 ശതമാനമാണ്.ഇന്ത്യയിൽ 24 മണിക്കൂറിനിടെ 63.85 ലക്ഷം ഡോസ് വാക്‌സിൻ നൽകി. ഇതോടെ ആകെ നൽകിയ വാക്‌സിൻ ഡോസ് എണ്ണം 59.89 കോടിയായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു