Crime
കാബൂൾ വിമാനത്താവളത്തിൽ നിന്ന് വിമാനം തട്ടിക്കൊണ്ടുപോയി

കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ നിന്ന് വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ.യുക്രെയിൻ പൗരന്മാരെ കൊണ്ടുപോകാൻ എത്തിയ വിമാനമാണ് അജ്ഞാത സംഘം തട്ടിയെടുത്തത്. ഇന്ന് കാലത്താണ് വിമാനം തട്ടിക്കൊണ്ടുപോയത്
ആയുധധാരികൾ വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രി യെവ്ഗെനി യെനിൻ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതുമൂലം അഫ്ഗാനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തടസപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. വിഷയത്തിൽ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.