Connect with us

KERALA

ഘടകകക്ഷികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ സിപിഎം നേതാക്കള്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയെന്ന് റിപ്പോര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടായെങ്കിലും പല ജില്ലകളിലും പാര്‍ട്ടിക്ക് നയവ്യതിയാനമുണ്ടായതായി സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. പല നേതാക്കള്‍ക്കും പാര്‍ലമെന്ററി വ്യാമോഹമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പലയിടത്തും ഘടകകക്ഷികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സിപിഎം ഇതര ഘടകകക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും സിപിഎം നേതാക്കള്‍ പണം പറ്റിയെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. പല ജില്ലകളിലും ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചു. പലരും സ്ഥാനാര്‍ത്ഥികളില്‍ നിന്നും നേരിട്ടാണ് പണം പറ്റിയത്.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ചിലയിടങ്ങളിലെങ്കിലും വോട്ടു മറിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ, ദേവികുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും പാര്‍ട്ടി അന്വേഷണം നടത്തുന്നത്. പാല, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ ഘടകകക്ഷിയുടെ പ്രധാന നേതാക്കള്‍ തോറ്റതും ഇത്തരത്തില്‍ വോട്ടു മറിച്ചാണോയെന്നും റിപ്പോര്‍ട്ട് സംശയമുന്നയിക്കുന്നുണ്ട്.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവര്‍ത്തകര്‍ തന്നെ തേജോവധം ചെയ്യുന്നതായും ശ്രദ്ധയില്‍ പെട്ടതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ജനപ്രതിനിധികളായി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന നേതാക്കളുണ്ട്.

ഈ നേതാക്കളില്‍ പലരും പാര്‍ലമെന്ററി സ്ഥാനങ്ങളുടെയും മന്ത്രിസ്ഥാനത്തിന്റെയും ആകര്‍ഷണീയതയില്‍ തല്‍പ്പരരാണ്. ഇത്തവണ പല അലഭഷണീയമായ പ്രവണതകളും പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നെന്നും വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം സംഘടനാ ദൗര്‍ബല്യങ്ങള്‍ തിരുത്തണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പറയുന്നു.

ഈ ദിവസങ്ങളില്‍ ചേരുന്ന ജില്ലാ കമ്മറ്റികള്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. മറ്റും കമ്മറ്റികളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യും.

Continue Reading