Connect with us

KERALA

രണ്ടു കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published

on

,അങ്കമാലി: രണ്ടു കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂർ എളന്തുരുത്തി വീട്ടീലാണ് സംഭവം. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ അഞ്ജു (29) ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. അഞ്ജു ഗുരുതരാവസ്ഥയിലാണ്. ആതിര (ഏഴ്) അനൂഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്.

അഞ്ജുവിന്റെ ഭർതൃമാതാവ് അയൽപക്കത്തെ വീട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോൾ ഇവരെ കാണാതാവുകയും വീടിനുള്ളിൽ നിന്ന് മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂവരേയും മുറിക്കുള്ളിൽ നിന്നും കണ്ടെത്തിയത്. സമീപവാസികളെത്തി മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടികൾ രണ്ടു പേരും മരിച്ചിരുന്നു.

അഞ്ജുവിന്റെ നില ഗുരുതരമായ സാഹചര്യത്തിൽ തുടർ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിലാണുള്ളത്.

ഒന്നര മാസം മുമ്പാണ് അഞ്ജുവിന്റെ ഭർത്താവ് അനൂപ് മരിച്ചത്. ഹൃദയാഘാതംമൂലമായിരുന്നു മരണം.

Continue Reading