Connect with us

KERALA

കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് കെ.​ടി.​ജ​ലീ​ൽ

Published

on


തി​രു​വ​ന​ന്ത​പു​രം: പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് മു​ൻ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ കെ.​ടി.​ജ​ലീ​ൽ. എ​ആ​ർ ന​ഗ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് വി​ഷ​യ​ത്തി​ൽ ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി പ​ര​സ്യ​മാ​യി ത​ള്ള​പ്പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ഇ​ന്ന് രാ​വി​ലെ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജ​ലീ​ൽ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടു വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചു​വെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ക​ള്ള​പ്പ​ണ, ഹ​വാ​ല ഇ​ട​പാ​ടു​ക​ളു​ടെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. 2006-ൽ ​ഇ​ട​തു പി​ന്തു​ണ​യോ​ടെ അ​ങ്ക​ത്ത​ട്ടി​ൽ ല​ക്ഷ്യം ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ൽ 2021-ലും ​ല​ക്ഷ്യം കാ​ണു​മെ​ന്നും കെ.​ടി.​ജ​ലീ​ൽ ചൂണ്ടിക്കാട്ടി.

Continue Reading