Connect with us

NATIONAL

പ്രതിപക്ഷ എം.പി മാർ ആട്ടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. വി.മുരളീധരൻ

Published

on


ന്യൂഡൽഹി: രാജ്യസഭയിൽനിന്ന് എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സസ്പെൻഷനിലായ എം.പിമാർ സംഭവത്തെ കുറിച്ച് നടത്തുന്ന പ്രചരണം ആടിനെ പട്ടിയാക്കലാണെന്ന് അദ്ദേഹം പറഞ്ഞു.

കുപ്രചരണങ്ങൾ അഴിച്ചുവിട്ടുകൊണ്ട്, വസ്തുതകളെ വളച്ചൊടിച്ചു കൊണ്ട് സത്യത്തിന്റെ മുഖം വികൃതമാക്കാനുള്ള ശ്രമങ്ങളാണ് എം.പിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങൾ ഇടനിലക്കാർക്കു വേണ്ടിയുള്ള സമരമാണ്. കാരണം ഇടനിലക്കാരെ ഒഴിവാക്കികൊണ്ട് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ കൂടുതൽ വില കിട്ടുന്നിടത്ത് വിൽക്കാനുള്ള അവസരമാണ് നിയമത്തിലൂടെ വരാൻ പോകുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കാർഷിക മേഖലയിലെ പരിഷ്കരണവുമായി സംബന്ധിച്ച ബിൽ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിന് ആവശ്യത്തിൽ ഏറെയുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തിക്കൊണ്ട് ഈ പരിഷ്കരണങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചത്.

രാജ്യസഭ ഡെപ്യൂട്ടി ചെയർമാന്റെ അധ്യക്ഷതയിൽ സഭ നടന്നുകൊണ്ടിരുന്ന വേളയിൽ, ചെയർമാന്റെ മേശപ്പുറത്തെ മൈക്ക് ഒടിച്ചു കളയുകയും ചെയർമാന്റെ മേശപ്പുറത്ത് കയറി നിൽക്കുകയും അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള ആളുകളെയാണ് ഇന്ന് സഭ സസ്പെൻഡ് ചെയ്ത്.

സഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനു ശേഷം പുറത്തുപോകാൻ കൂട്ടാക്കാതെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ മുഴുവൻ വെല്ലുവിളിക്കുകയും ഭരണഘടനയെ വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനം സ്വീകരിച്ചു കൊണ്ട് സഭ നടപടികൾ തടസ്സപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം ഇപ്പോൾ എടുത്തിരിക്കുന്നത്.

ജനാധിപത്യ ബോധം അൽപമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ, കർഷകരോട് യഥാർഥ സ്നേഹം അൽപമെങ്കിലും ഉണ്ടെങ്കിൽ സഭാനടപടികൾ തുടർന്നുപോകാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. കുപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയും.

കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി ഈ ബില്ലിനെതിരായി പ്രതിഷേധിക്കുന്നതിന്റെ അടിസ്ഥാനം എന്താണ് മനസ്സിലാകുന്നില്ല. കേരളത്തിൽ നിലവിലില്ലാത്ത ഒരു നിയമം, ആ നിയമം റദ്ദാക്കി എന്നു പറഞ്ഞുകൊണ്ടാണ് സമരം നടക്കുന്നത്. ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ, ഇടനിലക്കാർക്കു വേണ്ടിയുള്ള സമരങ്ങൾ, ഈ സമരങ്ങളുടെ സത്യാവസ്ഥ ജനങ്ങൾ തിരിച്ചറിയുമെന്നും മുരളീധരൻ പറഞ്ഞു

Continue Reading