NATIONAL
മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു

മംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു. എൺപത് വയസായിരുന്നു. വീഴ്‌ചയിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഫെർണാണ്ടസ്. തലച്ചോറിൽ രക്തം കട്ടപിടിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ‌്ക്കും വിധേയനാക്കിയിരുന്നു.
യുപിഎ സർക്കാരിന്റെ കാലത്ത് ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിയായിരുന്നു. രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയായിരുന്ന ഫെർണാണ്ടസ് അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ളയാൾ കൂടിയായിരുന്നു.