Connect with us

NATIONAL

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഫാത്തിമ തെഹ്‍ലിയയെ നീക്കി

Published

on

മലപ്പുറം: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. ഫാത്തിമ തെഹ്‍ലിയയെ നീക്കി മുസ്‍ലിം ലീഗ്. കടുത്ത അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്ന് മുസ്‍ലിം ലീഗ് കേരള ഘടകത്തിന്റെ നിർദേശ പ്രകാരമാണു നടപടിയെന്നു ദേശീയ നേതൃത്വം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ പറയുന്നു.

വനിതാ കമ്മീഷന് പരാതി നൽകിയ മുന്‍ ഹരിത ഭാരവാഹികൾക്ക് തഹ്‍ലിയ പിന്തുണ നൽകിയിരുന്നു. ഹരിത കമ്മിറ്റി പുനസംഘടനയിലും ഫാത്തിമ തഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഫാത്തിമ തഹ്‍ലി പറഞ്ഞു.

Continue Reading