Connect with us

Crime

മന്ത്രി വീണാ ജോര്‍ജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്തു

Published

on

കൊച്ചി :ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് മുൻ എം.എൽ.എയായ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എറണാകുളം ടൗൺ പൊലീസാണ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ മന്‍സൂറിന്‍റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ക്രൈം സ്‌റ്റോറി മലയാളം എന്ന ഫെയ്സ്ബുക്ക് പേജിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്.” അവർ ടി.വിയിൽ എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാൻ വരികയാ,എയ്‌ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവർ. അത് ജനങ്ങളെ കാണിച്ചിട്ട് ഏന്തുകിട്ടാനാ” എന്നിങ്ങനെയായിരുന്നു പരാമർശങ്ങൾ. മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ഒരു സ്ത്രീയേയാണ് മന്ത്രിയാക്കിയതെന്നും, കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോർജിന് അവാർഡ് കിട്ടും, പിണറായുടെ അസിസ്റ്റന്‍റായ ആളെ പിടിച്ചു മന്തിയാക്കിയിരിക്കുന്നതെന്നും ജോർജ് സംഭാഷണത്തിൽ പറയുന്നുണ്ട്.സ്‌ത്രീത്വത്തെ അപമാനിച്ച് അത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നുമാണ് പരാതി.

Continue Reading