Crime
കണ്ണൂരിൽ കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു

കണ്ണൂർ: കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ഒമ്പത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. കണ്ണൂർ മുയിപ്രയിൽ സതീശൻ (31) ആണ് ഭാര്യയേയും മകനേയും വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ അഞ്ജുവിനെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.