HEALTH
നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ തീരുമാനം .ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. ബാറുകൾക്കും ഇളവുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് കോവിഡ് അവലോകന യോഗത്തിലാണ് ഇളവ് സംബന്ധിച്ച തീരുമാനം. ഇളവ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കും.
രണ്ടാം തംരഗത്തിന് ശേഷം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ അനുമതി നൽകാനാണ് അവലോകന യോഗത്തിലെ തീരുമാനം. ഹോട്ടലുകളിൽ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിക്കാനാണ് അനുമതി. അതോടൊപ്പം ബാർ ഹോട്ടലുകളിലും ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയുണ്ട്. ബാർ ഹോട്ടലുകളിലും ഇരിപ്പടിന്റെ പാതി മാത്രമേ ഉപയോഗിക്കാവു എന്നാണ് നിർദേശം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് പ്രവേശനം.