Connect with us

KERALA

കെപിസിസി ഭാരവാഹികളുടെ പട്ടിക രണ്ടു ഘട്ടങ്ങളിലായി പ്രഖ്യാപിക്കാന്‍ സാധ്യത

Published

on

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പട്ടിക രണ്ടു ഘട്ടങ്ങളിലായി പ്രഖ്യാപിക്കാന്‍ സാധ്യത. ആദ്യ ഘട്ടത്തില്‍ 15 ജനറല്‍ സെക്രട്ടറി, അഞ്ച് വൈസ്പ്രസിഡന്റുമാര്‍, ട്രഷറര്‍ എന്നിവരുടെ പട്ടികയാകും പ്രഖ്യാപിക്കുക. നിര്‍വാഹക സമിതിയംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കാമെന്നാണ് തല്‍ക്കാലം ഉണ്ടാക്കിയ ധാരണ.
എ,ഐ വിഭാഗങ്ങള്‍ ഭാരവാഹി സ്ഥാനത്തേക്ക് പ്രത്യേകം പട്ടിക തയ്യാറാക്കി നല്‍കിയതായാണ് വിവരം. ഗ്രൂപ്പുകള്‍ മുമ്പോട്ടുവച്ച പേരുകളോട് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞാകും പട്ടിക തയ്യാറാക്കുക. ഈ മാസം തന്നെ കെപിസിസി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കണമെന്നാണ് കെ സുധാകരന്റെ നിര്‍ബന്ധം.

ഇതിന്റെ ഭാഗമായി ഇന്നു ചില ചര്‍ച്ചകള്‍ തലസ്ഥാനത്തു നടക്കുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തില്‍ നിന്നും മുതിര്‍ന്ന നേതക്കളില്‍ നിന്നും അഭിപ്രായം തേടും. ഗ്രൂപ്പുകള്‍ മുന്നോട്ട് വച്ച പേരുകള്‍ക്കൊപ്പം പുതിയ നേതൃത്വത്തിന്റെ നിലപാടുകളും അറിഞ്ഞ് അഭിപ്രായഐക്യം ഉണ്ടാക്കാനാണ് ശ്രമം.ഡിസിസി അദ്ധ്യക്ഷന്‍മാരെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പുകളെ കൂടുതല്‍ അനുനയിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയേക്കും.

ഭാരവാഹികളില്‍ വനിതാ സംവരണവും കുറയാനിടയില്ല. ഇത്തവണ ആദ്യം ഘട്ടം പ്രഖ്യാപിക്കുന്ന പട്ടികയിലെ 21 പേരില്‍ പരമാവധി അഞ്ചുപേര്‍ വരെ വനിതകളാകും. പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍ നിന്നും പ്തിനിധികള്‍ ഉണ്ടാകും.
എന്തു വന്നാലും ജംബോ ഭാരവാഹികള്‍ ഉണ്ടാകില്ലെന്നു തന്നെയാണ് കെപിസിസി പ്രസഡന്റിന്റെ പക്ഷം. ആദ്യ ഘട്ട പട്ടിക ഈമാസം 30ന് പ്രഖ്യാപിക്കും

Continue Reading