Connect with us

KERALA

മലമ്പുഴയിൽ കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാർ കാടിനുള്ളിൽ കുടുങ്ങി

Published

on


പാലക്കാട്: മലമ്പുഴയിൽ കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാർ കാടിനുള്ളിൽ കുടുങ്ങി. വാളയാറിൽ നിന്ന് പുറപ്പെട്ട നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീനിവാസ് ഉൾപ്പെടെയുള്ള സംഘമാണ് വഴിതെറ്റി ഉൾക്കാട്ടിലകപ്പെട്ടത്. അതേസമയം, സംഘം സുരക്ഷിതരാണെന്നും ഇവരുമായി ബന്ധപ്പെടാനായെന്നും മലമ്പുഴ സിഐ സുനിൽ കൃഷ്ണൻ പ്രതികരിച്ചു.

കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തേത്തുടർന്നാണ് വെള്ളിയാഴ്ച  സി.ഐയും രണ്ട് എസ്.ഐമാരും തണ്ടർബോൾട്ടിന്റെ നാലംഗങ്ങളും നാല് നാട്ടുകാരും വനത്തിലേക്ക് പുറപ്പെട്ടത്. വൈകുന്നേരത്തോടെ വഴിതെറ്റി.തുടർന്ന് രാത്രി മുഴുവൻ ഒരുപാറപ്പുറത്തിരിക്കുകയായിരുന്നു വൈകീട്ടോടെയാണ് വനത്തിൽ പോലീസ് സംഘം കുടുങ്ങിയവിവരം അറിയുന്നത്.

ഇന്ന് കാലത്ത് ആറ് മണിയോടെ വാളയാറിൽ നിന്ന് എട്ടംഗ സംഘവും മലമ്പുഴ കവയിൽ നിന്നുള്ള സംഘവും പോലീസുകാരെ തിരഞ്ഞ് വനത്തിലേക്ക് പോയിട്ടുണ്ട്.

Continue Reading