Connect with us

Entertainment

പിറന്നാല്‍ ദിനത്തില്‍ സര്‍പ്രൈസുമായ് ഉണ്ണി മുകുന്ദന്‍ രംഗത്ത്

Published

on


കൊച്ചി- പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍ ആരാധകര്‍ക്കായി ഒരുക്കിയിരുന്ന സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ്. ബ്രൂസ് ലീ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ നിര്‍മാണവും ഉണ്ണി മുകുന്ദനാണെന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ആദ്യ നിര്‍മാണ സംരംഭമാണ് ബ്രൂസ് ലീ. ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്.മല്ലുസിംഗിന് ശേഷം ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിച്ചെത്തുകയാണ് ബ്രൂസി ലീയിലൂടെ. ഷാജി കുമാറാണ് ഛായാഗ്രഹകന്‍. പുലിമുരുകനും മധുരരാജയും ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രഹകനും വീണ്ടും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ തയാറെടുപ്പുകളിലാണ് ഉണ്ണി മുകുന്ദനിപ്പോള്‍.

Continue Reading