NATIONAL
ശോഭാ സുരേന്ദ്രന്‍ കേന്ദ്ര വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേക്ക്

തിരുവനന്തപുരം: ബി.ജെ.പി വേദിയില്‍ നിന്ന് ഏറെ കാലമായി വിട്ട് നില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ പുതിയ പദവിയിലേക്ക് . ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദന്റെ പേര് കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുകയാണ്.
ബി ജെ പി സംസ്ഥാന സമിതി പുന:സംഘടനക്ക് ശേഷം പൊതുരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ് ശോഭാ സുരേന്ദ്രന്‍. അധ്യക്ഷപദവിയിലേക്ക് ശോഭാസുരന്ദ്രന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും കെ സുരേന്ദ്രന്‍ അധ്യക്ഷ പദവിയിലെത്തിയതിന് ശേഷം നടത്തിയ പുന:സംഘടനയിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവരെ മാറ്റി വൈസ് പ്രസിഡന്റാക്കിയത്. ഇത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
വൈസ് പ്രസിഡന്റാക്കി ഒതുക്കി എന്ന വികാരമാണ് ഇവരെ പിന്തുണക്കുന്നവര്‍ പ്രകടിപ്പിക്കുന്ന നീരസം. എന്നാല്‍ ശോഭ സുരേന്ദ്രനെ ആരും ഒതുക്കിയില്ലെന്നാണ് പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നത.് ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ പദവി നല്‍കി ശോഭ സുരേന്ദ്രന് അംഗീകാരം നല്‍കി പ്രശ്‌നപരിഹാരത്തിനാണ് നീക്കങ്ങളാണ് ബി.ജേ.പി ദേശീയ നേതൃത്വം തത്വത്തില്‍ ധാരണയായത.്