KERALA
വിപ്പ് ലംഘിച്ച എം.എൽ.എ മാരെ അയോഗ്യരാക്കാൻ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്ത് നൽകി

കൊച്ചി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വിപ്പ് ലംഘിച്ച രണ്ട് എല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലെ കേരളാ കോണ്‍ഗ്രസ്-എം വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. റോഷിക്കുവേണ്ടി പ്രൊഫ. എന്‍ ജയരാജാണ് സ്പീക്കറെ സമീപിച്ചിരിക്കുന്നത്.എംഎല്‍എമാരായ പിജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ജയരാജ് കത്ത് നല്‍കിയത്.
ഇടതു സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പിജെ ജോസഫ്, മോന്‍സ് ജോസഫ്, സിഎഫ് തോമസ്, പ്രൊഫ. എന്‍ ജയരാജ് എന്നിവര്‍ക്ക് റോഷി വിപ്പ് നല്‍കിയത്.
ഇവരില്‍ റോഷിയ്ക്കൊപ്പം പ്രൊഫ. എന്‍ ജയരാജും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിഎഫ് തോമസും അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്കരിച്ചിരുന്നു. ഇതോടെയാണ് ജോസഫ് വിഭാഗം അംഗമായിട്ടും സിഎഫ് തോമസ് വിപ്പ് ലംഘനത്തില്‍ നിന്നും ഒഴിവായത്.
ഇതേസമയം തങ്ങളുടെ വിപ്പ് ലംഘിച്ചെന്നുകാട്ടി റോഷി അഗസ്റ്റിനും ജയരാജിനുമെതിരെ ജോസഫ് വിഭാഗവും സ്പീക്കറെ സമീപിക്കുമെന്നാണ് വിവരം.എന്നാല്‍ നിയമസഭാ രേഖകളില്‍ ഇപ്പോഴും റോഷി അഗസ്റ്റിനാണ് കേരളാ കോണ്‍ഗ്രസ്-എം വിപ്പെന്നതിനാല്‍ റോഷിയുടെ വിപ്പായിരിക്കും അയോഗ്യതാ പരിധിയില്‍ സ്പീക്കര്‍ സ്വീകരിക്കാന്‍ സാധ്യത.