KERALA
നിക്ഷേപ തട്ടിപ്പ് കേസ്: എം.സി ഖമറുദ്ദീൻ എം എൽ എ യെ ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം : മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. ബാഹ്യ സമ്മർദങ്ങളില്ലെന്നും കേസിൽ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻ കുട്ടി പറഞ്ഞു. എംഎൽഎ പ്രതിയായ ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ചിന് കൈമാറിയ 13 കേസുകളിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻ കുട്ടി ജില്ലയിലെത്തി കേസിന്റെ പുരോഗതി വിലയിരുത്തി. മറ്റ് ബാഹ്യ സമ്മർദങ്ങളില്ല. ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തെളിവുകൾ ശേഖരിച്ച് വരികയാണെന്നും എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്നും എസ്പി പറഞ്ഞു.