HEALTH
4125 പേർക്ക് ഇന്ന് കോവിഡ്; 3463 പേർക്ക് സമ്പർക്കം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥരീകരിച്ചു. 19 മരണം. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി. 3007 പേർ രോഗമുക്തി നേടി. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 412 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 40, 382 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കോവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യത്തിൽ തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ വ്യാപനം ഏറ്റവും രൂക്ഷം. 7047 പേർ തിരുവനന്തപുരത്ത്. ആകെ രോഗബാധിതരിൽ 18 ശതമാനവും തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 175 പേർ മരിച്ചു. സംസ്ഥാനത്തെ ആകെ മരണ നിരക്കിൽ 32 ശതമാനവും തലസ്ഥാനത്താണ്. 681 പേർക്ക് തിരുവനന്തപുരത്ത് രോഗം ബാധിച്ചു.
മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂർ 232, പാലക്കാട് 175, തൃശൂർ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസർഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.