Connect with us

KERALA

സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ എല്ലാവരും ജോലിക്കെത്തണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും നാളെ മുതൽ എല്ലാവരും ജോലിക്ക് ഹാജരാകണമെന്ന ഉത്തരവ് . സർക്കാർ ഓഫീസുകളിലെ ഹാജർ നില നൂറുശതമാനമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദുരന്ത നിവാരണ അതോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുളളത്.മറ്റു സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി കേരളത്തിൽ തിരിച്ചെത്തിയവർ ഏഴുദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കണമെന്നും നിർദേശമുണ്ട്.

സംസ്ഥാനത്ത് തിരിച്ചെത്തി ഏഴുദിവസങ്ങൾക്ക് ശേഷം കോവിഡ് 19 പരിശോധന നടത്താം. പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയാൽ അടുത്ത ഏഴുദിവസം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് നിർബന്ധമില്ല. ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കുന്നതാണ് അഭികാമ്യം.
പരിശോധന നടത്താത്തവർ ബാക്കിയുളള ഏഴുദിവസങ്ങൾ കൂടി ക്വാറന്റീനിൽ തുടരണമെന്നും നിർദേശമുണ്ട്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതിയായി.

Continue Reading