KERALA
കണ്ണൂർ വിമാനത്താവളത്തിന് അണുനശീകരണ ടണൽ കൈമാറി

കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്ത നത്തിൻ്റെ ഭാഗമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.പി അബൂബക്കർ ഡിസ് ഇൻഫെക്റ്റൻ്റ് ഗേറ്റ് വേ ( അണു നശീകരണ ടണൽ ) കൈമാറി.എയർ പോർട്ട് എം.ഡി വി.തുളസീദാസ് ഉദ്ഘാടനം ചെയ്തു. പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എക്സി.ഡയരക്ടർ ഡോ.ദിൽ ഷാദ് അധ്യക്ഷത വഹിച്ചു.യാത്രക്കാർക്ക് അണുവിമു ക്ത സുരക്ഷിത യാത്ര എന്ന ഉദ്ദേശത്തോടു കൂടിയാണ് പാർക്കോ ഗ്രൂപ്പ് ഈ സാമൂഹി ക സേവന പദ്ധതി ഒരുക്കിയിട്ടുള്ളതെന്ന് ഡോ.ദിൽഷാദ് പറഞ്ഞു.ശ്രീചിത്ര തിരുനാ ൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻ സ് ആൻറ് ടെക്നോളജിയുടെ സാങ്കേതിക വിദ്യയിൽ എച്ച്.എം.ടി മെഷിൻ ടൂൾസ് ലിമി റ്റഡ് തയ്യാറാക്കിയതാണ് ഈ ഗേറ്റ് വേ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു. പാർക്കോ ഹോ സ്പിറ്റൽ മാനേജർ അനൂപ് ചാക്കോ,എയ ർ പോർട്ട് ഓപ്പറേഷൻ ഹെഡ് രാജേഷ് പൊതുവാൾ, എയർ പോർട്ട് സീനിയർ മാനേജർ ടി.അജയ കുമാർ, സെക്യൂരിറ്റി ചീഫ് ഓഫീസർ വേലായുധൻ, എയർ പോ ർട്ട് മെഡിക്കൽ ഓഫീസർ ഡോ.റൂബിൻ,ഫ യർ ഓഫീസ് ഹെഡ് ശശിധരൻ എന്നിവർ പങ്കെടുത്തു.