Crime
അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ അമ്മക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് പാർട്ടി നിലപാടെന്ന് സി.പി.എം

തിരുവനന്തപുരം:പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ അമ്മക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് പാർട്ടി നിലപാടെന്ന് തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.
അനുപമയുടെ അച്ഛനും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചെന്നായിരുന്നു മറുപടി.
ആനാവൂര്‍ നാഗപ്പന്റെ വാക്കുകള്‍ :
പെണ്‍കുട്ടിയുടെ പരാതി കിട്ടിയിരുന്നു. കുഞ്ഞിനെ അമ്മയെ ഏല്‍പ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചു വരുത്തി സംസാരിച്ചു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചെന്നായിരുന്നു മറുപടി. ശിശുക്ഷേ സമിതി സെക്രട്ടറി ഷിജുഖാനെ വിളിച്ചു വരുത്തി സംസാരിച്ചു. നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചായിരുന്നു നടപടികള്‍ എന്ന് ഷിജുഖാന്‍ അറിയിച്ചു. കുഞ്ഞിനെക്കുറിച്ച് പറഞ്ഞാല്‍ വെളിപ്പെടുത്തിയാല്‍ അത് ക്രിമിനല്‍ കുറ്റമാകുമെന്നും നിയമപരമായ നടപടികളിലൂടെ മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു എന്നും ഷിജുഖാന്‍ അറിയിച്ചു. നിയമപരമായി നീങ്ങുകയല്ലാതെ പാര്‍ട്ടിക്ക് ഒന്നും ചെയ്യുനാവില്ല എന്നറിയിച്ചുവെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. നിയമപരമായി നീങ്ങാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും പെണ്‍കുട്ടിയെ അറിയിച്ചു.
ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നിലപാട് തെറ്റാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അജിത്ത് ആദ്യ ഭാര്യയുടെ ജീവിതം നശിപ്പിച്ചത് ആരും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിന് വീഴ്ചയുണ്ടായോ എന്നറിയില്ല. എന്നാല്‍ ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.