Connect with us

Crime

സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍സിബി വിജിലന്‍സ് അന്വേഷണം

Published

on


മുംബൈ:ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലന്‍സ് വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. സാക്ഷി പ്രഭാകര്‍ സെയിലിന്റെ ആരോപണത്തിലാണ് അന്വേഷണം.

എന്‍സിബി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണ ഇടപാട് നടന്നതായുമാണ് പ്രഭാകര്‍ സെയില്‍ എന്ന സാക്ഷി ആരോപിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ എന്‍സിബി നിഷേധിച്ചു.

തന്നെ കുടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും നിയമനടപടികളെ തകിടം മറിക്കുന്നതാണെന്നും ആരോപിച്ച് സമീര്‍ വാങ്കഡെ മുംബൈ പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. അതിനിടെ ബിജെപിയുടെ പാവയാണ് സമീര്‍ വാങ്കഡെയെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലികും രംഗത്തെത്തി.

Continue Reading