Connect with us

Entertainment

കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കുമാർ അന്തരിച്ചു

Published

on

ബെംഗളൂരു: കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കന്നട സിനിമയിലെ ഇതിഹാസ താരം രാജ്കുമാറിന്റെ മകനാണ് പുനീത്. അപ്പു എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. മുപ്പതോളം കന്നഡ ചിത്രങ്ങളിൽ നായകവേഷത്തിലെത്തിയിട്ടുണ്ട്.

Continue Reading