Crime
വി ഡി സതീശനെതിരെ പി വി അൻവർ ഉന്നയിച്ച ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കി

തിരുവനന്തപുരം: വി ഡി സതീശനെതിരെ പി വി അൻവർ ഉന്നയിച്ച ആരോപണം നിയമസഭാ രേഖകളിൽ നിന്ന് നീക്കി. നിയമനിർമ്മാണ ചർച്ചയ്ക്കിടെയാണ് അൻവൻ സതീശനെതിരെ ആരോപണമുന്നയിച്ചത്.
ഒരു എംഎൽഎ മറ്റൊരു എംഎൽഎക്കെതിരെ ആരോപണം ഉന്നയിക്കാൻ പാടില്ലെന്ന ചട്ടം അൻവൻ ലംഘിച്ചുവെന്ന് വ്യക്തമാക്കിയ സ്പീക്കർ എം ബി രാജേഷ് മുൻകൂട്ടി എഴുതി നൽകാതെ ആരോപണം ഉന്നയിച്ചുവെന്നും വ്യക്തമാക്കി.
അതിനാൽ ആരോപണവും അതിന് വി ഡി സതീശൻ നൽകിയ വിശദീകരണവും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നതായി സ്പീക്കർ വ്യക്തമാക്കി.