Connect with us

KERALA

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

Published

on

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുൻ പ്രതിപക്ഷ നേതാവ്.സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ ജനം ഭയത്തിലാണ കഴിയുന്നത്. സര്‍ക്കാരിന് മുല്ലപ്പെരിയാറില്‍ നയമില്ലെന്നും ചെന്നിത്തല അടിയന്തരപ്രമേയ നോട്ടീസില്‍ തുറന്നടിച്ചു.മന്ത്രി റോഷി അഗസ്റ്റിന്‍ വിഷയത്തെക്കുറിച്ച് സംസാരിച്ചത് തമിഴ്‌നാട്ടിലെ മന്ത്രിയെപ്പോലെയാണ്. തമിഴ്‌നാടുമായി ചര്‍ച്ച ചെയ്ത് പുതിയ അണക്കെട്ട് നിര്‍മിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, പുതിയ അണക്കെട്ട് വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടിയായി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പുതിയ ഡാമിന്റെ ആവശ്യകത സുപ്രീം കോടതിയെയും അറിയിച്ചിട്ടുണ്ട്. ആര്‍ക്കും ആശങ്ക വേണ്ടെന്നും റോഷി വ്യക്തമാക്കി

Continue Reading